മൺസൂൺ ഫെസ്റ്റ് സംഘടിപ്പിച്ചു.
എക്സൽ പബ്ലിക് സ്കൂൾ Splendour of Showers എന്ന പേരിൽ മൺസൂൺ ഫെസ്റ്റ് സംഘടിപ്പിച്ചു. മഴയെ നേരിട്ടറിഞ്ഞ് അതിൻ്റെ നവരസഭാവങ്ങളിലൂടെ മഴയുടെ സൗന്ദര്യവും ശാസ്ത്രവും മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.സ്കൂളിലെ വിവിധ ഡിപ്പാർട്ടുമെൻ്റുകളുടെ ആഭിമുഖ്യത്തിൽ വ്യത്യസ്തമായ പരിപാടികൾ അരങ്ങേറി. റെയ്ൻ ഡാൻസുകൾ, സ്കിറ്റുകൾ, കാവ്യാവിഷ്കാരം, ഡോക്യുമെൻ്ററികൾ, മഴയെ ആസ്പദമാക്കിയുളള സിനിമാ ഗാനങ്ങളുടെ നൃത്തരൂപം എന്നിവ ഏറെ ശ്രദ്ധേയമായി. പ്രിൻസിപ്പാൾ സതി എം കുറുപ്പ് വൈസ് പ്രിൻസിപ്പാൾമാരായ സുധീഷ് വി.കെ, പ്രിയേഷ് പി, കോർഡിനേറ്റർമാരായ ജാസ്മിന ടി.കെ, ശ്രീജി പ്രദീപ്കുമാർ, വിനീഷ് കുമാർ. എം, സുശാന്ത് കുമാർ വി.കെ, വെൽഫെയർ ഓഫീസർ രാജേഷ് എം, മലയാള അധ്യാപകൻ ജയര്തനൻ എന്നിവർ നേതൃത്വം നല്കി.
Post a Comment