തീരം സാംസ്‌കാരിക വേദി 13-ാം വാർഷികാഘോഷം
തീരം സാംസ്‌കാരിക വേദി 13-ാം വാർഷികത്തിന് 2025 ആഗസ്‌റ്റ് 10 ഞായറാഴ്‌ച തുടക്കം കുറിക്കുന്നു.
2025 ആഗസ്റ്റ് 10 ഞായറാഴ്‌ച രാവിലെ 9 മണിക്ക് മാഹി
പൂഴിത്തല ഫിഷർമെൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് LKG മുതൽ +2 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി മാഹി മേഖല ചിത്രരചനാ മത്സരം ഉണ്ടായിരിക്കും
ചിത്രരചനാ മത്സരം യുവചിത്രകാരി കുമാരിയും, നാഷണൽ ഊർജ്ജ മന്ത്രാലയത്തിന്റെ ചിത്രരചനാ മത്സര അവാർഡ് ജേതാവുമായ വിഷ്‌ണുമായ ധൻജിത്ത് ഉദ്ഘാടനം ചെയ്യും
ആഗസ്റ്റ് 14 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് (8 മുതൽ 10-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം , ആഗസ്റ്റ് 31 ഞായറാഴ്ച കൈകൊട്ടികളി മത്സരം (10 പേർ അടങ്ങിയ ടീം) എന്നിവയുമുണ്ടായിരിക്കും
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ആഗസ്റ്റ് 20ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Contact No. 9633063079 7012368022
കൂടുതൽ വിവരങ്ങൾ തുടർന്നുള്ള നോട്ടീസിൽ അറിയിക്കുന്നതായിരിക്കും
വാർഷികത്തിന്റെ ഭാഗമായി കലാ-കായിക മത്സരങ്ങൾ, പാചകമത്സരം, ജീവകാരുണ്യപ്രവർത്തനങ്ങൾ, പൂക്കള മത്സരം എന്നീ വിവിധ പരിപാടികളുണ്ടായിരിക്കും
Post a Comment