*ന്യൂ മാഹിയിൽ കുടുംബശ്രീ കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു*
ന്യൂ മാഹി കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ഇയ്യത്തുങ്കാട് ശ്രീനാരായണ മഠം ഹാളിൽ വച്ച് കർക്കിടക ഫെസ്റ്റും ചക്ക ഫെസ്റ്റും സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്ത്തു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മാണിക്കോത്ത് മഗേഷ്, എം.കെ. ലത, കെ.എസ്. ഷർമിള, മെമ്പർമാരായ ടി.എ. ഷർമിരാജ്, കെ. വത്സല, കെ. ഷീബ, സിഡിഎസ് ചെയർപേഴ്സൺ കെ.പി. ലീല എന്നിവർ സംസാരിച്ചു. ചടങ്ങിൽ വച്ച് കർക്കിടകത്തിലെ ആരോഗ്യം എന്ന വിഷയത്തെ കുറിച്ച് ഡോ. ലക്ഷ്മിത രാജ് ക്ലാസ് എടുത്തു. കമ്മ്യൂണിറ്റി കൗൺസിലർ പി. ഷെജി വിജിലൻ്റ് ഗ്രൂപ്പിനെ കുറിച്ച് ക്ലാസ്സ് എടുത്തു. തുടർന്ന് വിവിധ കർക്കിടക മരുന്നുകളുടെ പ്രദർശനവും വിപണനവും ഫുഡ് ഫെസ്റ്റിവലും നടന്നു.
Post a Comment