വന മഹോത്സവം നടത്തി
മാഹി:മഹാത്മ ഗാന്ധി ഗവണ്മെന്റ് ആർട്സ് കോളേജ് മാഹി,പുതുച്ചേരി വനം വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ വന മഹോത്സവം നടത്തി. പ്രിൻസിപ്പൽ ഡോ: കെകെ ശിവദാസന്റെ അദ്ധ്യക്ഷതയിൽ മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാർ ഉദ്ഘാടനം ചെയ്‌തു.വി.സി . ബിജിലേഷ് (കേരള വനം വകുപ്പ്) ക്ലാസ്സെടുത്തു. ബോട്ടണി മേധാവി ഡോ ജി പ്രദീപ് കുമാർ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ഇ. ഫ്ലോസി മാനുവൽ, ഡോ കെഎം ഗോപിനാഥൻ, മാഹി അഗ്രിക്കൾച്ചറൽ ഓഫീസർ കെ റോഷ് സംസാരിച്ചു. ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനവും നടത്തി. ഇതോടനുബന്ധിച്ച് കോളജ് ക്യാംപസിൽ വൃക്ഷ തൈകൾ നട്ടു.
Post a Comment