പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസാമിക്ക് നിവേദനം നൽകി
മാഹി വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ജോ.പി.ടി.എ പ്രസിഡണ്ട് കെ.വി.സന്ദീവ് പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമിക്ക് നിവേദനം നൽകി.
മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ പി.ടി.എ നിരോധിച്ച നടപടി പിൻവലിക്കുക, അദ്ധ്യാപക ക്ഷാമം പരിഹരിക്കുക, താത്ക്കാലിക അടിസ്ഥാനത്തിൽ അഞ്ചു വർഷത്തോളമായി ജോലി ചെയ്‌തിരുന്ന എട്ടോളം ഗസ്റ്റ് അദ്ധ്യാപകർക്ക് തുടർ നിയമനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.
പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സ്കൂളുകളിൽ പി.ടി.എ
പുന:സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
Post a Comment