o തകർന്ന റോഡുകൾ : കാൽനട യാത്ര പോലും ദുഷ്ക്കരം : ദുരിതം പേറി നാട്ടുകാർ
Latest News


 

തകർന്ന റോഡുകൾ : കാൽനട യാത്ര പോലും ദുഷ്ക്കരം : ദുരിതം പേറി നാട്ടുകാർ

തകർന്ന റോഡുകൾ : കാൽനട യാത്ര പോലും ദുഷ്ക്കരം : ദുരിതം പേറി നാട്ടുകാർ



 ന്യൂമാഹി പഞ്ചായത്തിലെ ഏഴാം വാർഡിൽ  പൂർണമായും തകർന്നുകിടക്കുകയാണ്‌ ഗ്രാമീണ റോഡുകൾ. വേലായുധൻ മൊട്ട - പുളിയുള്ളതിൽ പിടിക, വേലായുധൻമൊട്ട - പള്ളിപ്രം,   മങ്ങാട്‌ രയരോത്തുംകണ്ടി–- വേലായുധൻമൊട്ട മിനാർപള്ളി റോഡുകൾ തകർന്നിട്ട് ആഴ്ചകളായി.  ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുഴിയെടുത്തതിന്റെ ഭാഗമായാണ്‌  കാൽനടയാത്രപോലും അസാധ്യമായ രീതിയിൽ റോഡ്‌ തകർന്നിരിക്കുന്നത്‌. നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രസ്‌തുത റോഡുകൾ ഗതാഗതയോഗ്യമാക്കാൻ അധികാരികൾ അടിയന്തിരപ്രധാന്യത്തോടെ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു



കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ അവശേഷിക്കുന്ന റോഡ്‌ പൂർണമായും ഒലിച്ചുപോയി. പ്രായമായവർ, ഗർഭിണികൾ, വിദ്യാർഥികൾ എല്ലാം ആശ്രയിക്കുന്ന പാതയെ  വാഹനങ്ങൾ കൈയ്യൊഴിഞ്ഞിട്ട്‌ ആഴ്‌ചകളായി. ജനത്തിന്റെ ക്ഷമ പരിശോധിക്കുന്ന അധികൃതരുടെ നിലപാട്‌ പ്രതിഷേധാർഹമാണ്‌. മഴക്കാലം ശക്തമാകുന്നതോടെ ജനത്തെ കൂടുതൽ ദുരിരത്തിലാക്കുന്ന നിലപാട്‌ അധികൃതർ തിരുത്തണം. റോഡിലൂടെ നടന്നുപോകാനുള്ള സാഹചര്യമെങ്കിലും ഉണ്ടാക്കിയെ മതിയാവുകയുള്ളൂ.  ലക്ഷ്യബോധമില്ലാത്ത കോൺട്രാക്‌ടർമാർ പ്രവൃത്തിയെടുത്തതിന്റെ ഫലമാണ്‌ ഈ റോഡിന്റെ സമീപത്ത്‌ താമസിക്കുന്നവർ ഇന്നനുഭവിക്കുന്നതെ. പു ഇതിനൊരു ശാശ്വത പരിഹാരം ബന്ധപ്പെട്ടവർ  അടിയന്തരപ്രാധാന്യത്തോടെ കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post