o ബഷീർ; വിശ്വമാനവികതയെ വിളംബരം ചെയ്ത എഴുത്തകാരൻ!.* എം. മുസ്തഫ മാസ്റ്റർ
Latest News


 

ബഷീർ; വിശ്വമാനവികതയെ വിളംബരം ചെയ്ത എഴുത്തകാരൻ!.* എം. മുസ്തഫ മാസ്റ്റർ

 *ബഷീർ; വിശ്വമാനവികതയെ വിളംബരം ചെയ്ത എഴുത്തകാരൻ!.*
എം. മുസ്തഫ മാസ്റ്റർ



മാഹി:  നോവനുഭവിച്ചും മറ്റുള്ളവരുടെ വേദന തിരിച്ചറിഞ്ഞും രചനകൾ നിർവ്വഹിച്ച്  മലയാള സാഹിത്യത്തിൽ നിറഞ്ഞു നില്ക്കുന്ന വൈക്കം മുഹമ്മദ് ബഷീർ വിശ്വമാനവികതയാണ് തൻ്റെ കൃതികളിലൂടെ വിളംബരം ചെയ്യുന്നതെന്ന് പിനണി ഗായകനും പ്രഭാഷകനുമായ എം. മുസ്തഫ മാസ്റ്റർ പറഞ്ഞു.


മൂലക്കടവ് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂളിൽ വായന മാസാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ബഷീർ സ്മൃതിദിനം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ബഷീർ ദിനാചരണ പരിപാടികൾ കുട്ടികളെ വായനയുടെ വഴിയിലേക്കു നയിക്കാൻ പ്രേരണയേകുന്നതാകട്ടെ എന്നദ്ദേഹം ആശംസിച്ചു.


ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച  പ്രധാനാധ്യാപകൻ ബി.ബാലപ്രദീപ് വൈക്കം മുഹമ്മദു ബഷീർ ലോക പ്രശസ്തനായ എഴുത്തുകാരൻ മാത്രമല്ല ധീരനായ ഒരു സ്വാതന്ത്യ സമരസേനാനി കൂടിയായിരുന്നെന്ന് കുട്ടികളോടു പറഞ്ഞു.


ദിനാചരണത്തിൻ്റെ ഭാഗമായി ബഷീർ  കഥാപാത്രങ്ങളായി വേഷമണിഞ്ഞ് അരങ്ങിലെത്തിയ കൊച്ചു കൂട്ടുകാർ കാണികളിൽ കൗതുകമുണർത്തി.


.പ്രീ പ്രൈമറി മുതൽ അഞ്ചുവരെ ക്ലാസ്സിലെ ഇരുപത്തിയഞ്ചോളം കുട്ടികളാണ് വൈക്കം മുഹമ്മദ് ബഷീർ എഴുതിയ പ്രശസ്ത കൃതികളിലെ കഥാപാത്രങ്ങളെ വേഷവിധാനത്തോടെ അവതരിപ്പിച്ച് കൈയടി നേടിയത്.



മുഹമ്മദ് ഹംദാൻ, ഘനശ്യാം , മിലൻ , റബീഹ്, റിഷബ് എന്നിവർ ബഷീറായും

ഫാത്തിമ ഐറ , ശ്രീപാർവ്വതി,ദിഹ, ഹൈസ ഹാജിറ എന്നിവർ പാത്തുമ്മയയും

നാജിയ മറിയം  സൈനബയായും

അനൻ കാർത്തിക്, മാസിൻ എന്നിവർ മജീദ് ആയും മുഹമ്മദ് മാസിൻ, മുഹമ്മദ് അഫാൻ എന്നിവർ ആനവാരി രാമൻ നായരായും ആമിന ജാഫർ, ഹലീമ ആനം എന്നിവർ കുഞ്ഞു പാത്തുമ ആയും അനഘ് ഒറ്റക്കണ്ണൻ പോക്കരായും ആയിഷ അഫ്രോസ നാരായണിയായും

ഖദീജസജിത് സുഹറയായും വേദിയിലെത്തി കാണികളെ രസിപ്പിച്ചു.


 കുട്ടികൾ തിരഞ്ഞെടുത്തു അവതരിപ്പിച്ച  സംഭാഷണങ്ങൾ രസകരമായിരുന്നു.


'പാത്തുമ്മുടെ ആട്'' എന്ന കൃതിയെ ആസ്പദമാക്കി ഉമ്മയും സാഹോദരങ്ങളും ബഷീറിനെ ചൂഷണം ചെയ്യുന്ന രംഗം ചെറുനാടകമായി കുട്ടികൾ അവതരിപ്പിച്ചതും ശ്രദ്ധേയമായി.


മുഹമ്മദ് ഹംദാൻ,ഗാർഗി . എന്നിവർ ബഷീറിനെ അനുസ്മരിച്ച് ലഘു പ്രസംഗം, നടത്തി.


ആത്മിക അനീഷ് - ബഷീർ കൃതികൾ

പരിചയപ്പെടുത്തി.


സീനിയർ ടീച്ചർ എം. വിദ്യ  ചടങ്ങിനു സ്വാഗതവും കെ. രൂപശ്രി നന്ദിയും പറഞ്ഞു.


 വി.കെ.ചന്ദന , അക്ഷ്യ അശോകൻ ,ഗിനീഷ് ഗോപിനാഥ്, എം.കെ.പ്രീത, ശ്യാമിലി പുരുഷോത്തമൻ എന്നിവർ ബഷീർ അനുസ്മരണ ദിന പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post