ബഷീർ അനുസ്മരണ ദിനം ചിത്രകല അധ്യാപകൻ ടി എം സജീവൻ ഉദ്ഘാടനം ചെയ്തു
പള്ളൂർ : പള്ളൂർ നോർത്ത് ഗവൺമെന്റ് എൽ പി സ്കൂളിൽ സി.സി.എ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ ദിനം സംഘടിപ്പിച്ചു. ചിത്രകല അധ്യാപകൻ ടി എം സജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. കഥാപാത്രങ്ങൾ കഥ പറയുമ്പോൾ എന്ന പരിപാടിയിൽ കുട്ടികൾ അവതരിപ്പിച്ച ബഷീറിന്റെ വിവിധകഥാപാത്രങ്ങൾ ശ്രദ്ധേയമായി. പാത്തുമ്മയും, മജീദും, ഒറ്റക്കണ്ണൻ, പോക്കറും, എട്ടുകാലി മമ്മൂഞ്ഞും, സാറാമ്മയും, നാരായണീയം, സുഹറയും,മണ്ടൻ മൂത്താപ്പയും, മൂക്കനും, ആനവാരി രാമനായരും സൈനബയും, ഭാർഗവിയും ഒക്കെയായി കുട്ടികൾ കഥാപാത്രങ്ങളായി വേദിയിലെത്തിയപ്പോൾ ഈ കഥാപാത്രങ്ങളെയൊക്കെ സൃഷ്ടിച്ച ബഷീറായും കുട്ടികൾ വേദിയിൽ എത്തി. കഥാപാത്രങ്ങളുമായി കഥാകാരൻ സംവാദിച്ചു. ഓരോ കഥാപാത്രങ്ങളെയും കൗതുകത്തോടെയാണ് കുട്ടികൾ വരവേറ്റത്. ഹെഡ്മിസ്ട്രസ് ചുമതല വഹിക്കുന്ന ടി എൻ റീഷ ചടങ്ങിന് സ്വാഗതവും, സി സി എ സെക്രട്ടറി ആർ. രൂപ നന്ദിയും പറഞ്ഞു.
അധ്യാപികമാരായ സി. ശോഭ,പി.ടി മുഹ്സിന ശരണ്യ ശശിധരൻ, കെ ദിൻഷ, കെ. പി. സാനിത, കെ. ദിവ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment