o മാഹി മേഖലയിലെ സർക്കാർ കെട്ടിട്ടങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണം: മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി .
Latest News


 

മാഹി മേഖലയിലെ സർക്കാർ കെട്ടിട്ടങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണം: മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി .

 മാഹി മേഖലയിലെ സർക്കാർ കെട്ടിട്ടങ്ങളുടെ  സുരക്ഷ ഉറപ്പ് വരുത്തണം: മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി .



മാഹി: മാഹി മേഖലയിലെ സർക്കാർ കെട്ടിട്ടങ്ങളുടെ  സുരക്ഷ ഉറപ്പ് വരുത്തി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആശങ്ക ദുരീകരിക്കണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.



മാഹി മേഖലയിലെ  സ്ക്കൂൾ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള ഗവൺമെൻ്റ് നിയന്ത്രണത്തിലുള്ള മുഴുവൻ കെട്ടിടങ്ങളും കാലപഴക്കം കാരണം  അപകടവസ്ഥയിലാണെന്ന് പന്തക്കലിലെ പി.എം ശ്രീ ഐ.കെ.കുമാരൻ ഹയർ സെക്കണ്ടറി സ്ക്കൂളിലെ സൺ ഷെഡ് ഇളകി വീണത് സന്ദർശിച്ചു കൊണ്ട് മേഖലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. 


സ്ക്കൂൾ അവധി ദിനമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.. നിരവധി സ്ക്കൂളുകൾ ഇതേ അവസ്ഥയിൽ ആണ് ഉള്ളത്. കൂടാതെ പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾക്ക് പോകുന്ന മാഹി സിവിൽ സ്റ്റേഷൻ, പള്ളൂർ എത്താസിവിൽ കെട്ടിട്ടവും ചോർന്ന് ഒലിക്കുകയാണ്. എല്ലാം കെട്ടിട്ടങ്ങളും പുനർനിർമ്മിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ മോഹനൻ ആവശ്യപ്പെട്ടു.


ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് പി പി വിനോദൻ,ഡിസിസി സെക്രട്ടറി കെ വി മോഹനൻ, ജനറൽ സെക്രട്ടറി വി ടി ഷംസുദ്ദീൻ, സെക്രട്ടറി ജിജേഷ് കുമാർ ചാമേരി, യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് കെ പി രെജിലേഷ് എന്നിവർ സന്ദർശിച്ചു.



Post a Comment

Previous Post Next Post