o മാഹിയിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങളും കാലഹരണപ്പെട്ട അനുബന്ധ സാമാഗികളും കണ്ടെത്തി
Latest News


 

മാഹിയിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങളും കാലഹരണപ്പെട്ട അനുബന്ധ സാമാഗികളും കണ്ടെത്തി

 മാഹിയിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങളും കാലഹരണപ്പെട്ട അനുബന്ധ സാമാഗികളും കണ്ടെത്തി



മാഹിയിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങളും കാലഹരണപ്പെട്ട അനുബന്ധ സാമാഗികളും കണ്ടെത്തി. ഇന്ന് കാലത്ത് മാഹി നഗരസഭയും ആരോഗ്യ വകുപ്പും സംയുകതമായി നടത്തിയ പരിശോധനയിലാണ് മാഹിയിലെ പ്രമുഖ ഹോട്ടലുകളായ റിറ്റ്സ്, തീർത്ഥ ഇൻ്റർനാഷണൽ, റീജൺസി ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണങ്ങളും കാലാവധി കഴിഞ്ഞ വിവിധ ആഹാര വസ്തുക്കൾക്കായി ഉപയോഗിക്കുന്ന സാധനങ്ങളും പിടിച്ചെടുത്തത്. പല ഹോട്ടലുകളിലെയും ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങൾ വൃത്തിഹീനമായി കാണപ്പെടുകയും ചെയ്തു. പിടിച്ചെടുത്ത പഴകിയ ഭക്ഷണങ്ങളും മറ്റും വിദഗ്ദപരിശോധനയ്ക്കായി ലാബിലേക്ക് അയക്കുകയാണ്. മാഹി മുൻസിപ്പാൽ കമ്മിഷണർ സതേന്തർ സിംങ്ങിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥകളായ രജുളസി.കെ., ശ്രീജിത.ജി., പ്രസീന, നഗരസഭ ജീവനക്കാരായ സുരേന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.

Post a Comment

Previous Post Next Post