മാഹിയിൽ ട്രാൻസ്ഫോർമറിന് തീ പിടിച്ചു.
മാഹി: സെമിത്തേരി റോഡിൽ ഇന്ത്യൻ ബാങ്കിന് സമീപത്തെ മാഹി വൈദ്യുതി വകുപ്പിൻ്റെ ട്രാൻസ്ഫോർമറിന് തീപിടിച്ചു.ചൊവ്വാഴ്‌ച്ച വൈകിട്ട് 3.30 നായിരുന്നു സംഭവം.തീ ആളിക്കത്തുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ വൈദ്യുതി വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് ലൈൻ ഓഫ് ചെയ്തു.ഇതിനിടെ മാഹി അഗ്നി രക്ഷാ സേന എത്തി തീ അണച്ചു. കേബിൾ വയറുകൾ ഉരസിയാണ് തീപ്പിടിച്ചതെന്നാണ് നിഗമനം
Post a Comment