അത്യാവശ്യഘട്ടങ്ങളിൽ ഫോൺ വിളിച്ചാൽ എടുക്കില്ല: ജനം പ്രതിഷേധിച്ചു :ഇലക്ട്രിസിറ്റി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു.
മാഹി ടൗണിൽ നിരന്തരമായി കറൻ്റ് പോകുന്നതും, സാധാരണക്കാരൻ അത്യാവശ്യത്തിന് ഇലക്ട്രിസിറ്റി ഓഫീസിൽ ഫോൺ വിളിച്ചാൽ എടുക്കാതെ യിരിക്കുന്നു ഇലക്ട്രിസിറ്റി ജീവനക്കാരുടെ കെടുകാര്യസ്ഥതക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് മാഹി പാറക്കൽ ദേശവാസികൾ ഇലക്ട്രിസിറ്റി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ വിനോദ് കുമാറെ ഉപരോധിച്ചു.
ഇന്നലെ രാത്രി പൂഴിത്തല HP പമ്പിൻ്റെ മുൻവശം നാഷണൽ ഹൈവേയില് വെച്ച് അശ്രദ്ധമായി വണ്ടി ഓടിച്ച് പോസ്റ്റിൽ തട്ടി ലൈൻ പൊട്ടി വീണത് അറിയിക്കുവാൻ നിരവധി തവണ ഇലക്ട്രിസിറ്റി ഓഫീസിൽ വിളിക്കുകയും ഇലക്ട്രിസിറ്റി ഓഫീസിൽ ഫോൺ എടുക്കാതെ ഇരിക്കുകയും ചെയ്തതിനെ തുടർന്ന് അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എൻജിനീയറുടെ പേഴ്സണൽ മൊബൈൽ നമ്പറിൽ വിളിക്കുകയും അദേഹവും ഫോൺ എടുക്കാത്തതിനാലാണ് ജനങ്ങൾ പ്രതിഷേധിക്കുവാൻ തയ്യാറായത്.
തുടർന്ന് ഇന്ന് രാവിലെ ഇലക്ട്രിസിറ്റി ഓഫീസർ വിനോദ് കുമാറിനെ പ്രദേശവാസികൾ ഉപരോധിച്ചു.
പാറക്കൽ ശ്രീ കുറുമ്പ അരയസമാജത്തിൻ്റെ നേതൃത്വത്തിലാണ് ഉപരോധം നടന്നത്
ഉപരോധത്തെ തുടർന്നുള്ള ചർച്ചയിൽ ഇലക്ട്രിസിറ്റി എൻജിനീയർ ജനങ്ങളുടെ പരാതി കേൾക്കാൻ ഏത് സമയത്തും ഫോൺ കൈകാര്യം ചെയ്യാമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.
ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ അതിശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് മാഹി പാറക്കൽ അരയ സമാജ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഉപരോധത്തിൽ മാഹി പാറക്കൽ അരയ സമാജം സെക്രട്ടറി സുരേഷ് വളവിൽ , ട്രഷർ ശ്യാംജിത്ത് ,പാറക്കൽ കമ്മിറ്റി അംഗങ്ങൾ സരോഷ് .പി, വിപിനേഷ് എന്നിവർ നേതൃത്വം നൽകി.
Post a Comment