*കരിയാട് റൂറൽ ലൈബ്രറി തുണി സഞ്ചി വിതരണ ഉദ്ഘാടനവും അനുമോദനവും സംഘടിപ്പിച്ചു*
പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗം കുറച്ച് കൊണ്ടുവരുന്നതിന് തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പതിനായിരം തുണിസഞ്ചി വിതരണം ചെയ്യുന്നു. ഇതിൻ്റെ ഭാഗമായി കരിയാട് റൂറൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നൂറ് വീടുകൾക്കുള്ള തുണിസഞ്ചി വിതരണോദ്ഘാടനം താലുക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ശ്രീ പവിത്രൻ മൊകേരി നിർവ്വഹിച്ചു. ചടങ്ങിൽ ഉന്നത വിജയം നേടിയ ബാലവേദി അംഗങ്ങളെ അനുമോദിച്ചു. നഗരസഭ കൗൺസിലർ സജില സി. കെ അധ്യക്ഷത വഹിച്ചു . പി.എം സുരേഷ് ബാബു, ബേബി വിനോദിനി എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡണ്ട് പി.കെ. രാജൻ സ്വാഗതവും ഇ. എം വിനോദ് നന്ദിയും പറഞ്ഞു.*
Post a Comment