o ഗവ ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിവേദനം നൽകി
Latest News


 

ഗവ ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിവേദനം നൽകി

 ഗവ ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിവേദനം നൽകി



മാഹി : മാഹി സന്ദർശിച്ച പുതുച്ചേരി ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. എസ്.സെവ്വൽ, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി മേരി ജോസഫൈൻ ചിത്രക്ക് ഗവ ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ നിവേദനം നൽകി.


വർഷങ്ങളായി ഒരേ തസ്‌തികയിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ജീവനക്കാർക്ക് പ്രമോഷൻ അനുവദിക്കുക, ആശ്രിതനിയമനം നടപ്പിലാക്കുക, എൻ എച്ച് എം ജീവനക്കാർക്ക് ശമ്പള വർധനവ് അനുവദിക്കുക, സ്ഥിരനിയമനം നടപ്പിലാക്കുക ,ഒഴിഞ്ഞു കിടക്കുന്ന തസ്‌തികകളിൽ നിയമനം നടത്തുക, മെഡിക്കൽ അലവൻസ് അനുവദിക്കുക, ഡോക്ടമാർക്ക് സ്ഥിരനിയമനം നടപ്പിലാക്കാൻ വേണ്ട നടപടി സ്വീകരിക്കുക, ജീവനക്കാരുടെ എം.എ.സി.പി സമയാനുസൃതമായി അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. കെ.എം പവിത്രൻ, എൻ മോഹനൻ, സി എച്ച് വസന്ത, വി.പി മുബാസ് എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്.

Post a Comment

Previous Post Next Post