എസ്.എസ്.സി 86 - 87 ബാച്ച്: ഗുരുവന്ദനവും സ്നേഹാദരവും നടത്തി
മാഹി:പള്ളൂർ ഗവ.ബോയ്‌സ് ഹൈസ്ക്കൂളിലെ 1986 - 87 എസ്.എസ്.സി
ബാച്ചിന്റെപൂർവ്വവിദ്യാർത്ഥികൂട്ടായ്മയുടെനേതൃത്വത്തിൽ ഗുര ആദരവും ഉന്നത വിജയം നേടിയ ഗ്രൂപ്പ് അംഗങ്ങളുടെ മക്കളായ പ്രതിഭകൾക്കും ഈ വർഷം പള്ളൂർ സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്കുള്ള അനുമോദനവും നടത്തി.
പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൂർവ്വ അദ്ധ്യാപകർ മുഖ്യാഥിതികളായെത്തി. മുൻ മാഹി സി.ഇ.ഒ സി.രാമചന്ദ്രൻ മാസ്റ്റർ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു. എൻ.കെ.അച്ചുതൻ മാസ്റ്റർ, എം.സി.നാരായണൻ മാസ്റ്റർ, ഭാസ്ക്കരൻ മാസ്റ്റർ, സരോജിനി ടീച്ചർ, സതി ടീച്ചർ, കെ.വി.ഹരീന്ദ്രൻ, ഷാജിഷ്, വി.പി.സുരേഷ് ബാബു, സി.പവിത്രൻ, ഷാജ്.കെ.കെ, സുനിൽ പ്രശാന്ത് സംസാരിച്ചു
Post a Comment