നിരവധി മോഷണ കേസുകളിലായി തലശ്ശേരിയിൽ 4 പേർ പിടിയിൽ.
തലശ്ശേരി : ഭണ്ഡാര മോഷണം ഉൾപ്പെടെ നിരവധി മോഷണ കേസുകളിലെ പ്രതികളെ തലശ്ശേരി പോലീസ് പിടി കുടി. കഴിഞ്ഞ ദിവസം തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിലെ ഉപക്ഷേത്രമായ കിഴക്കേടം ശിവ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൻ്റെ പൂട്ട് തകർത്ത് പണം കവർന്ന കേസിൽ കോഴിക്കോട് കാരപ്പറമ്പ് കരുവാശ്ശേരി മുണ്ടയടിത്താഴം വീട്ടിൽ ജോഷിത്ത് പി (35) നെയാണ് തലശ്ശേരി എ എസ് പി കരൺ പി. ബി ഐ. എ എസിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എറണാകുളത്തെ ഒരു ലോഡ്ജിൽ നിന്നാണ് പിടിയിലായത്. നഗരത്തിലെ മണവാട്ടി കവലയിലെ ഹൈടെക് സ്റ്റുഡിയോവിൽ മോഷണം നടത്തിയ കേസിൽ മുക്കം കൂടരഞ്ഞി സ്വദേശി കൊന്നാംതൊടിയിൽ വീട്ടിൽ ബിനോയ് (42) നെ പിടികൂടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 50 ഓളം കേസിൽ പ്രതിയാണ് ബിനോയ് എന്ന് പോലീസ് പറഞ്ഞു. കൂട്ട് പ്രതി വയനാട് മീനങ്ങാടിയിലെ പൂളാംകുന്നത്ത് വീട്ടിൽ റിബ്ഷാദ് (25) നെയും പിടികൂടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സ്റ്റുഡിയോ വിൽ മോഷണം നടന്നത്. ഇവരിൽ നിന്നും ഒമ്പതിന്നായിരം രൂപയും മൊബൈൽ ഫോണും മോഷണത്തിനായി ഉപയോഗിച്ച കമ്പിപ്പാരയും കത്തിയും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പട്ടാപ്പകൽ രണ്ടാം ഗെയിറ്റിന് സമീപം ഡോ പ്രസന്നാ ബായിയുടെ വീട് കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ കോഴിക്കോട് കുന്നമംഗലം സ്വദേശി എ പി മുജീബ് (38) നെയും പിടികൂടിയിട്ടുണ്ട്. കോഴിക്കോട് പാളയത്ത് നിന്നാണ് മുജീബിനെ പിടികൂടിയത്. ഇയാളിൽ നിന്നും മോഷണത്തിനായി ഉപയോഗിച്ച ബൈക്കും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
തലശ്ശേരി എ എസ് പി കിരൺ പി ബി ഐ. പി എസിൻ്റെ സ്ക്വാഡ് അംഗങ്ങളായ രതീഷ്, ശ്രീലാൽ, ഹിരൺ, സായൂജ്, തലശ്ശേരി എസ് ഐ ഷഫത്ത് മുബാറക് , ആകർഷ്,
ലിജീഷ് എന്നിവരാണ് പ്രതികളെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നത്.
Post a Comment