*മാഹി PWD എക്സിക്യൂട്ടീവ് എൻജിനീയർക്ക് ബിജെപി മാഹി മണ്ഡലം കമ്മിറ്റി പരാതി നൽകി*
മാഹി: ഭാരതീയ ജനത പാർട്ടി മാഹി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹിയിലെ പിഡബ്ല്യുഡിയുടെ കീഴിൽ വരുന്ന റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും പുതുതായി ടാറിങ് നടന്ന പല സ്ഥലങ്ങളിലും ടാറിങ്ങിൽ നിലവാരം ഇല്ലാത്തതിനാൽ റോഡിന് മോശാവസ്ഥ വരികയും ടാറിംഗ് നടക്കുന്ന സമയത്ത് ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടം ഇല്ലാത്തതുകൊണ്ടാണ് ഇത്തരം വീഴ്ച വന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഉണ്ടാകുന്ന വീഴ്ചകൾ പരിഹരിച്ചില്ലെങ്കിൽ PWD ഡിപ്പാർട്ട്മെന്റിലേക്ക് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബിജെപി അറിയിച്ചു. പുതുതായി ടാറിങ് നടന്ന പന്തക്കൽ, ഇടയിൽ പിടിക ഭാഗത്ത് റോഡുകൾ ടാറിങ്ങിനു ശേഷവും മോശാവസ്ഥയിൽ കണ്ടതിനുശേഷം ആണ് പരാതി നൽകിയിട്ടുള്ളത്.
മാഹി മണ്ഡലം ജനറൽ സെക്രട്ടറി മഗിനേഷ് മഠത്തിൽ, മണ്ഡലം ഭാരവാഹികൾ ആയിട്ടുള്ള ലതീബ് ഇടയിൽ പിടിക, ദാമോദരൻ, സുമന്ദ്രൻ മാഹി, പ്രേമാനന്ദൻ ചെമ്പ്ര, ബൂത്ത് പ്രസിഡന്റ് മാരായ ജിത്തു ഇടയിൽ പീടിക, രാജൻ കാവിൽ എന്നിവർ പങ്കെടുത്തു.
Post a Comment