o പരിസ്ഥിതി ദിനം ആഘോഷിച്ചു
Latest News


 

പരിസ്ഥിതി ദിനം ആഘോഷിച്ചു

 

*പരിസ്ഥിതി ദിനം ആഘോഷിച്ചു*



ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ്  ഭഗവതി ക്ഷേത്രം ഗംഗധാരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.

ക്ഷേത്ര ഓഡിറ്റോറിയത്തിൽ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി  പരിസ്ഥിതിസംരക്ഷണ ബോധവൽക്ക‌രണ ക്ലാസ്സോഷ്യൽ വെൽഫെയർ

കമ്മിറ്റി മെമ്പർ OISCA International ഓർക്കാട്ടേരീ ചാപ്റ്റർ അംഗമായ പി.കെ.രാജൻ നിർവഹിച്ചു.വായനശാല പ്രസിഡന്റ്‌ സി വി രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു.ക്ഷേത്ര പ്രസിഡന്റ്‌ ടി പി ബാലൻ വിശിഷ്ട വ്യക്തിയെ പൊന്നാട അണിയിച്ചു ആദരിച്ചു.വൃക്ഷത്തൈ ക്ഷേത്ര ഔഷധ കാവിൽ  നടുകയും ചെയ്തു.

 ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ, oisca സ്റ്റേറ്റ് കമിറ്റി അംഗം പി പി കെ രാജൻ എന്നിവർ ആശംസ നേർന്നു സംസാരിച്ചു.

ന്യൂ മാഹി പഞ്ചായത്ത് കൃഷി വകുപ്പ് നൽകിയ വിത്തുകൾ  വായനശാല വൈസ് പ്രസിഡന്റ്‌ സുരേഷ് കണ്ണോത്  ഏറ്റുവാങ്ങി.

വായനശാല സെക്രട്ടറി ഹരീഷ് ബാബു സ്വാഗതവും വായനശാല വൈസ് പ്രസിഡന്റ്‌ എൻ കെ പത്മനാഭൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post