ജി എം ജെ ബി സ്കൂൾ പ്രവേശനോത്സവം അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്തോട്ടത്തിൽ ശശിധരൻ ഉദ്ഘാടനം ചെയ്തു.
*അഴിയൂർ: ജി എം ജെ ബി സ്കൂൾ പ്രവേശനോത്സവം അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്തോട്ടത്തിൽ ശശിധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സാജിദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാന അദ്ധ്യാപിക ഷീബ ടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിന്റ് സാലിഹ് ആശംസകൾ നേർന്നു. മുഖ്യാതിഥിയായി എത്തിച്ചേർന്ന പുതുച്ചേരി സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും സാംസ്കാരിക, നാടക പ്രവർത്തകനുമായ അഷ്റഫ് എ സി ച്ച് കുട്ടികളോട് കഥകൾ പറഞ്ഞും സംവദിച്ചും പരിപാടി ശ്രദ്ദേയമാക്കി. ചടങ്ങിൽ കുട്ടികൾക്ക് വൈബിന്റെയും, ആതിര ടീച്ചറുടെയും വക കിറ്റ് വിതരണങ്ങൾ നടന്നു. ചടങ്ങിന് ജിഷ ടീച്ചർ നന്ദി പറഞ്ഞു.*
Post a Comment