*മാഹി ഇൻ ഡോർ സ്റ്റേഡിയത്തിൽ മെഗാ യോഗ സംഘടിപ്പിച്ചു*
മാഹി:അന്താരാഷ്ട്ര യോഗദിനാഘോഷ പരിപാടികളുടെ ഭാഗമായി മാഹി അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തിൽ മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ ഇന്ന് രാവിലെ 7മണിക്ക് മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചു യോഗ പ്രദർശനം നടന്നു.
മോറാർജി ദേശായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയുടെ സഹകരണത്തോടെയാണ് ഇത്തവണ മാഹിയിലെ യോഗാ ദിന പരിപാടികൾ ആസൂത്രണം ചെയ്തതത്.
മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു.
മുൻസിപ്പൽ കമ്മിഷണർ സതേന്ദ്ര സിംഗ്, ഡെപ്യട്ടി ഡയറക്ടർ ഹെൽത്ത് ഡോ.ഇഷ്ഹാക്, റിട്ടേയർ മുൻ മെഡിക്കൽ ഓഫീസർ ഡോക്ടർ ശങ്കര നാരായണൻ എന്നിവർ ആശംസ നേർന്നു .
വിവിധ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ,സാംസ്കാരിക പ്രവർത്തകർ എന്നിവർ അണിനിരന്ന യോഗാ പരിപാടിക്ക്
ആയുർവേദ ഡോക്ടർ സി കെ റീമാ നേതൃത്വം നൽകി.
''യോഗ ഫോർ വൺ എർത്ത്, വൺ ഹെൽത്ത് " എന്നതാണ് ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ യോഗ ദിസന്ദേശം.
ചടങ്ങിന്
രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കുബേർ സിംഗ് സ്വാഗതവും അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ കെ സ് ബിനു നന്ദിയും പറഞ്ഞു.
Post a Comment