കൊടുവള്ളി മേൽപാലം അടുത്ത മാസം തുറക്കും
തലശ്ശേരി:നാടിൻ്റെ നാലര വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൊടുവള്ളി മേൽപ്പാലം അടുത്ത മാസം നാടിന് സമർപ്പിക്കും. കൊടുവള്ളി റെയിൽവെ മേൽപാലം നിർമ്മാണം 90 ശതമാനം പൂർത്തിയായി. നടപ്പാതയും കൈ വരിയും ഒരുങ്ങിയാൽ അടുത്ത മാസം മേൽപാലം ഗതാഗതത്തിനായി തുറന്നു നൽകും. മഴ ചതിച്ചില്ലെങ്കിൽ മിക്കവാറുംഅത് ജൂലായ് 20 ന് തന്നെ പൂർത്തിയാകും.' ഇതിനിടെ പാലം പണിയുടെ കരാർ കാലാവധിയും ജൂലായി അവസാനംവരെ ദീർഘിപ്പിച്ചിട്ടുണ്ട്.രണ്ട് വർഷത്തെ നിർമ്മാണ കാലാവധി അനുവദിച്ച് 2021 ജനവരി 23 നാണ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. 2023 ൽ പൂർത്തിയാവേണ്ടതായിരുന്നു. എന്നാൽ 2025 ജൂൺ മാസം കഴിയാറായിട്ടും പൂർത്തിയായില്ല., ഭൂമി ഏറ്റെടുപ്പിലെ കാലതാമസം, നഷ്ടപരിഹാരത്തെ ചൊല്ലിയുള്ള തർക്കം, കേസുകളുടെ നൂലാമാലകളിൽ നിന്നും മോചിപ്പിച്ച് വീടുകളും സ്ഥാപനങ്ങളും ഒഴിപ്പിക്കൽ, തൊഴിലാളികളുടെ കുറവ് തുടങ്ങി, പലവട്ടം പല കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. സോളാർ പാനൽ ബാർഡുകളും പാലത്തിന് മുകളിൽ വഴി വിളക്കുകളും സ്ഥാപിച്ചു.
സ്റ്റീൽ സ്ട്രെക്ച്ചർ ഉപയോഗിച്ച് മലബാറിൽ നടക്കുന്ന ആദ്യനിർമാണമെന്ന പ്രത്യേകതയും കൊടുവള്ളി റെയിൽവെ മേൽപാലത്തിനുണ്ട്. റെയിൽവേയും സംസ്ഥാനവും സംയുക്തമായാണ് പാലം പണിയുന്നത് 313.60 മീറ്റർ നീളവും 10.05 മീറ്റർ വീതിയുമുണ്ട്. കൊടുവള്ളിയിൽ പഴയ ബാങ്ക് കെട്ടിടത്തിനു സമീപത്തുനിന്ന് റെയിൽവേ സിഗ്നൽ ലൈറ്റിന്സ മീപം വരെയാണ് മേൽപ്പാലം ഉയരുന്നത്. ഇത് ഗതാഗതത്തിനായി തുറന്നു നൽകിയാൽ കൊടുവള്ളിയിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവുമാകും.
Post a Comment