അന്തരിച്ചു
*ചൊക്ലി: കവിയൂർ വലിയ കനിയിൽ (ഐശ്വര്യ ) വി.കെ. ഭാസ്കരൻ മാസ്റ്റർ (82)അന്തരിച്ചു.*
തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ സ്ഥാപക ഡയറക്ടറും ഗ്രന്ഥകാരനും പ്രഭാഷകനുമാണ്. ദീർഘകാലമായി കവിയൂർ ശ്രീ നാരായണ മഠം പ്രസിഡണ്ടും ശ്രീ നാരായണ ഗുരുധർമ പ്രചാരണ സഭയുടെ കേന്ദ്ര സമിതി അംഗവുമാണ്. ചൊക്ലി പീപിൾസ് വെൽഫെയർ കോ - ഓപറേറ്റീവ് സൊസൈറ്റി ഡയറക്ടറാണ്. ചൊക്ലിയിലെ കോടിയേരി ബാലകൃഷ്ണൻ ലൈബ്രറിയുടെ വൈസ് പ്രസിഡണ്ടാണ്. ഒളവിലം എൽ.പി.സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. ചൊക്ലി വിദ്യാഭവൻ, അക്കാദമിക് കൗൺസിൽ എന്നിവയുടെ മുഖ്യ സംഘാടകനും വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകനുമാണ്.
വാത്മീകി രാമായണം മലയാള പരിഭാഷ (എട്ടു വാള്യങ്ങൾ), ജീവ ചരിത്ര കാവ്യങ്ങളായ മുഹമ്മദ് മഹാനായ പ്രവാചകൻ, യേശുദേവൻ, ശ്രീ നാരായണ ഗുരുദേവൻ ഉൾപ്പെടെ ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. സാഹിത്യ സാംസ്കാരിക സംഘടനകളുടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചൊക്ലി മണ്ഡലം പ്രസിഡണ്ട് ജില്ലാ കമ്മിറ്റി ഭാരവാഹി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ : സി.കെ.ശാന്തകുമാരി ( റിട്ട: എച്ച് .എം. വി. പി. ഒ. എച്ച്. എസ്. ചൊക്ലി )
മക്കൾ: ഷർളി ഭാസ്കർ (ബാംഗ്ളൂർ), ഡോ: ഷിംന ഭാസ്കർ
മരുമക്കൾ: മോഹനൻ,
ഡോ: ശ്രീ അപ്പറെഡ്ഡി
സഹോദരങ്ങൾ: വി.കെ. ശ്രീധരൻ, വി.കെ. പ്രമോദ്,
പ്രസന്ന, പരേതരായ രാമ ചന്ദ്രൻ, രവീന്ദ്രൻ, നിർമ്മല.
ശവസംസ്കാരം വ്യാഴാഴ്ച കാലത്ത് 10 മണിക്ക് വീട്ടു വളപ്പിൽ.
Post a Comment