o കമ്മ്യൂണിറ്റി ഗാർഡനിങ്ങിനു' തുടക്കമായി!*
Latest News


 

കമ്മ്യൂണിറ്റി ഗാർഡനിങ്ങിനു' തുടക്കമായി!*

*'കമ്മ്യൂണിറ്റി ഗാർഡനിങ്ങിനു' തുടക്കമായി!*



മാഹി:ചെമ്പ്ര ഗവൺമെൻറ് എൽ പി സ്കൂളിൽ 'കമ്മ്യൂണിറ്റി ഗാർഡനിങ്' പദ്ധതിക്കു തുടക്കമായി. 

ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി മാഹി ചൈൽഡ് ലൈനിൻ്റെ നേതൃത്വത്തിലാണ് സ്കൂളിൽ കമ്മ്യൂണിറ്റി ഗാർഡനിങ്ങ് പരിപാടിക്കു തുടക്കമിട്ടത്.

കുട്ടികളുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ ഒരുക്കുന്ന അടുക്കളത്തോട്ടത്തിലേക്കാവശ്യമായ പച്ചക്കറിവിത്തുകൾ നല്കിയ മാഹി ചൈൽഡ് ലൈൻ വളണ്ടിയർമാർ കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ കുട്ടികളെ സഹായിക്കും.


വിദ്യാലയത്തിലെ  ദിനാചരണ പരിപാടികൾ പരിസ്ഥിതി പ്രവർത്തകയും അധ്യാപികയുമായ കെ.സ്നേഹപ്രഭ.  ഉദ്ഘാടനം ചെയ്തു.

കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നല്കി. 


വിദ്യാലയാങ്കണത്തിൽ വിദ്യാർത്ഥികൾക്കൊപ്പം അവർ വൃക്ഷത്തൈ നട്ടു.


പ്രധാനാധ്യാപിക എ.വി. സിന്ധു അധ്യക്ഷത വഹിച്ചു.


 ബോധവൽക്കരണ

പരിപാടിയുടെ ഭാഗമായി  പ്രസംഗം, പ്രശ്നോത്തരി, പോസ്റ്റർ നിർമ്മാണം കവിത ചൊല്ലൽ എന്നിവ സംഘടിപ്പിച്ചു.


മാഹി കൃഷിവകുപ്പിൻ്റെ സഹകരണത്തോടെ  മുഴുവൻ വിദ്യാർഥികൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു.


ദീപ്തി ഹരിദാസ് സ്വാഗതവും വി.അശ്വതി നന്ദിയും പറഞ്ഞു.


 കെ.ദീപ്ന,എം.സി.അഞ്ജന, പി.പി. മിനി എന്നിവർ സംഘാടനത്തിനു നേതൃത്വം നല്കി. ഗാർഡനിങ്' പദ്ധതിക്കു തുടക്കമായി. 

ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി മാഹി ചൈൽഡ് ലൈനിൻ്റെ നേതൃത്വത്തിലാണ് സ്കൂളിൽ കമ്മ്യൂണിറ്റി ഗാർഡനിങ്ങ് പരിപാടിക്കു തുടക്കമിട്ടത്.

കുട്ടികളുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ ഒരുക്കുന്ന അടുക്കളത്തോട്ടത്തിലേക്കാവശ്യമായ പച്ചക്കറിവിത്തുകൾ നല്കിയ മാഹി ചൈൽഡ് ലൈൻ വളണ്ടിയർമാർ കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ കുട്ടികളെ സഹായിക്കും.

വിദ്യാലയത്തിലെ  ദിനാചരണ പരിപാടികൾ പരിസ്ഥിതി പ്രവർത്തകയും അധ്യാപികയുമായ കെ.സ്നേഹപ്രഭ.  ഉദ്ഘാടനം ചെയ്തു.

കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നല്കി. വിദ്യാലയങ്കണത്തിൽ വിദ്യാർത്ഥികൾക്കൊപ്പം അവർ വൃക്ഷത്തൈ നട്ടു. പ്രധാനധ്യാപിക എ.വി. സിന്ധു അധ്യക്ഷത വഹിച്ചു. ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി  പ്രസംഗം, പ്രശ്നോത്തരി, പോസ്റ്റർ നിർമ്മാണം കവിത ചൊല്ലൽ എന്നിവ സംഘടിപ്പിച്ചു.

മാഹി കൃഷിവകുപ്പിൻ്റെ സഹകരണത്തോടെ  മുഴുവൻ വിദ്യാർഥികൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു

ദീപ്തി ഹരിദാസ് സ്വാഗതവും വി.അശ്വതി നന്ദിയും പറഞ്ഞു കെ.ദീപ്ന,എം.സി.അഞ്ജന, പി.പി. മിനി എന്നിവർ സംഘാടനത്തിനു നേതൃത്വം നല്കി.

Post a Comment

Previous Post Next Post