യുവതിയുടെ നഗ്നദൃശ്യങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ കൂടി പ്രചരിപ്പിച്ച യുവാവിനെ തലശ്ശരി പോലീസ് അറസ്റ്റ് ചെയ്തു
തലശ്ശേരി: യുവതിയുടെ നഗ്നദൃശ്യങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ കൂടി പ്രചരിപ്പിച്ച യുവാവിനെ തലശ്ശരി പോലീസ് അറസ്റ്റ് ചെയ്തു.തലശ്ശേരി കായ്യത്ത് റോഡിലെ എ.കെ.ഹൗസിൽ റിസ്വാൻ(23) ആണ് അറസ്റ്റിലായത്.
തലശ്ശേരിക്കടുത്ത് ഉള്ള യുവതിയുടെ നഗ്‌നചിത്രങ്ങൾ എന്ന് പറഞ്ഞ് ഇയാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.
ഇത് ശ്രദ്ധയിൽ പെട്ട യുവതി പോലീസിൽ പരാതി നല്കിയതോടെയാണ് പ്രതിയെ തലശ്ശേരി സ്റ്റേഷൻ ഹൗസ് ഓ ഫീസർ ബിജു പ്രകാശിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ഇയാൾ ഇത്തരത്തിൽ നിരവധി സ്ത്രീകളുടെ വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം കവർന്നതായും വിവരം ഉണ്ട്.പ്രതിയെ കോടതി റിമാന്റ് ചെയ്തു.
Post a Comment