o സെൻ്റാക്ക് : യൂ ജീ നീറ്റ് അപേക്ഷ മാർഗ്ഗനിർദ്ദേശം
Latest News


 

സെൻ്റാക്ക് : യൂ ജീ നീറ്റ് അപേക്ഷ മാർഗ്ഗനിർദ്ദേശം

 *സെൻ്റാക്ക് : യൂ ജീ നീറ്റ് അപേക്ഷ മാർഗ്ഗനിർദ്ദേശം*



പുതുച്ചേരി സെൻടാക്ക് മുഖാന്തിരം .2025 -26 അക്കാദമിക് വർഷത്തേക്കുള്ള യു.ജി നീറ്റ് അപേക്ഷകർക്കായി മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ/ഷെഡ്യൂൾ അനുസരിച്ച് യു ജി നീറ്റ് യോഗ്യത നേടിയ വിദ്യാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കും. അവസാന നിമിഷത്തെ തിരക്കും അപേക്ഷകളുടെ പ്രോസസ്സിംഗിലും / പരിശോധിക്കലിലും ഉണ്ടാകുന്ന കാലതാമസവും ഒഴിവാക്കാൻ, അപേക്ഷകർ താഴെപ്പറയുന്ന അടുത്തിടെ പുതുക്കിയ സർട്ടിഫിക്കറ്റുകൾ (2025 ജനുവരി 1-നോ അതിനുശേഷമോ ലഭിച്ചത്) പ്രകാരം തയ്യാറാക്കി വയ്ക്കാൻ നിർദ്ദേശിക്കുന്നു:

1. താമസ സർട്ടിഫിക്കറ്റ്

2. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്

3. പ്രത്യേക റിസർവേഷൻ സർട്ടിഫിക്കറ്റുകൾ

         (ഫ്രീഡം ഫൈറ്റർ,

         വികലാംഗർ, എക്സ്  

          സർവ്വീസ് മാൻ,        

          സ്പോർട്സ്)

4. പ്രാദേശിക സംവരണം (കാരയ്ക്കൽ,മാഹി,യാനം) .

5. മത ന്യൂനപക്ഷ സർട്ടിഫിക്കറ്റ് (ക്രിസ്ത്യൻ)

6. ഭാഷാ ന്യൂനപക്ഷ സർട്ടിഫിക്കറ്റ് (തെലുങ്ക്)

7. സർക്കാർ സ്കൂൾ തുടർപഠന സർട്ടിഫിക്കറ്റ് (1 മുതൽ 12 വരെ ക്ലാസ്)

8. EWS ക്വാട്ട സർട്ടിഫിക്കറ്റ് 

എന്നിവ തയ്യാറാക്കണം എന്ന് സെൻടാക് കോർഡിനേറ്റർ അറിയിച്ചു.

*

Post a Comment

Previous Post Next Post