*ബി.എഡ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു*
മാഹിയിൽ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികളിൽ നിന്നും കോഴിക്കോട് ഗവ.കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലേക്ക് 2025-26 അദ്ധ്യായന വർഷത്തേക്കുള്ള ബി.എഡ്. പ്രവേശനത്തിനായി സംവരണം ചെയ്ത ഒരു സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർത്ഥികൾ കോഴിക്കോട് സർവ്വകലാശാലയുടെ www.admission.uoc.ac.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിൻറ് ഔട്ട്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മാഹി റവന്യു വകുപ്പിൻെറ സ്ഥിരതാമസ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ 2025 ജൂൺ18 നോ അതിന് മുൻപായോ സമർപ്പിക്കേണ്ടതാണെന്ന് റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ അറിയിച്ചു.
Post a Comment