o വീട്ടുടമയുടെ സിസിടിവി നിരീക്ഷണത്തിൽ കവർച്ചക്കാരൻ പിടിയിലായി
Latest News


 

വീട്ടുടമയുടെ സിസിടിവി നിരീക്ഷണത്തിൽ കവർച്ചക്കാരൻ പിടിയിലായി

 വീട്ടുടമയുടെ സിസിടിവി നിരീക്ഷണത്തിൽ കവർച്ചക്കാരൻ പിടിയിലായി



മാഹി: വിദേശത്ത് നിന്ന് പൂട്ടിയിട്ട വീട്ടിലെ നിരീക്ഷണ ക്യാമറ നോക്കവെ കവർച്ചയ്ക്കെത്തിയ കർണ്ണാടക സ്വദേശി പിടിയിലായി. കർണ്ണാടക ചിക്കമംഗ്ളുരു കൊപ്പം താലൂക്കിലെ കെ.അനിൽ കുമാറാ (33) ണ് പോലീസ് പിടിയിലായത്.

  റെയിൽവെ സ്റ്റേഷൻ റോഡിലെ പൂട്ടിയിട്ട വീട്ടിലാണ് മോഷ്ടാവ് കുടുങ്ങിയത്.ഞായറാഴ്‌ച്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം - മോഷ്ടാവ് വാതിൽ തകർത്ത് വീട്ടിനകത്ത് കടക്കുന്നത് നിരീക്ഷിച്ച വീട്ടുടമ ഉടൻ മാഹി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു.

    മാഹി പോലീസിലെ ഗ്രെയിഡ് എസ്.ഐ.മാരായ എൻ.സതീശൻ, ടി.പി.പ്രശാന്ത്, എ.എസ്.ഐ.റിജേഷ് എന്നിവരടങ്ങുന്ന സംഘം ഈ വീട്ടിലേക്ക് കുതിച്ചെത്തി. പരിശോധനയ്ക്കിടയിൽ കിടപ്പ് മുറിയിലെ കട്ടിലിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന മോഷ്ടാവിനെ പിടികൂടി.ഇയാളുടെ പക്കൽ നിന്ന് വീട്ടിൽ നിന്ന് മോഷ്ടിച്ച 2000/- രുപയും പോലീസ് കണ്ടെടുത്തു.നിരവധി മോഷണക്കേസിലെ പ്രതിയാണ് അനിൽ കുമാറെന്ന് പോലീസ് പറഞ്ഞു. മാഹി കോടതി ഇയാളെ റിമാൻഡ് ചെയ്തു.


Post a Comment

Previous Post Next Post