o എ ബി വി പി ഭാരവാഹികൾ പുതുച്ചേരി നിയമസഭ സ്പീക്കർക്കറുമായി കൂടിക്കാഴ്ച നടത്തി
Latest News


 

എ ബി വി പി ഭാരവാഹികൾ പുതുച്ചേരി നിയമസഭ സ്പീക്കർക്കറുമായി കൂടിക്കാഴ്ച നടത്തി

 എ ബി വി പി ഭാരവാഹികൾ പുതുച്ചേരി നിയമസഭ സ്പീക്കർക്കറുമായി കൂടിക്കാഴ്ച നടത്തി.



മാഹി: മയ്യഴി മേഖലയിലെ വിദ്യാർത്ഥികൾ നേരിടുന്ന നിലവിലെ അക്കാദമിക് പ്രശ്‌നങ്ങൾ ഉന്നയിച്ച്  അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് മാഹി നഗർ സമിതിയുടെ നേതൃത്വത്തിൽ പുതുച്ചേരി നിയമസഭാ സ്പീക്കർ ഏമ്പലം ആർ സെൽവുമായി കൂടിക്കാഴ്ച നടത്തി.


ഹൈസ്‌കൂളിലും, ഹയർ സെക്കൻഡറിയിലും അധ്യാപകരുടെ കുറവ്,

പോണ്ടിച്ചേരി സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റ് നൽകുന്നതിലെ  കാലതാമസം,

പോണ്ടിച്ചേരി സർവകലാശാലയിലെ യുജി അവസാന വർഷ പരീക്ഷയിലെ കാലതാമസം,

മാഹിക്ക് സ്ഥിരം സി.ഇ.ഒ നിയമനം,

പുതുതായി ചേർന്ന +1 വിദ്യാർത്ഥികൾക്ക് യൂണിഫോം അനുവദിച്ചില്ല എന്നീ വിഷയങ്ങൾ സ്പീക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചു. നഗർ പ്രസിഡന്റ്‌ ഹൃദീക്, നഗർ വൈസ് പ്രസിഡന്റ്‌ അമേഘ്,നഗർ സമിതി അംഗം അമേഘ് ലാൽ എന്നിവർ പങ്കെടുത്തു.



Post a Comment

Previous Post Next Post