വായന ലഹരി പടർത്താൻ 'വായന വേദി!'
മാഹി:പാറാൽ മാപ്പിള ലോവർ പ്രൈമറി സ്കൂളിൽ വായന വാരത്തോടനുബന്ധിച്ച് വായന വേദിക്കു തുടക്കമായി.
വിദ്യാരംഗം കലാസാഹിത്യ വേദിയും അറബിക് ക്ലബ്ബും പ്രവർത്തനങ്ങൾ ആരംഭിച്ചു.
കുട്ടികളെ ദിവസവും അല്പ സമയം നിർബന്ധിത വായന പരിശീലിപ്പിച്ച് വായന ശീലത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് "വായന വേദി' പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.
കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ വിദ്യാലയത്തിൽ ലഭ്യമാക്കും
ഇതിനു രക്ഷിതാക്കളുടെ സഹകരണവും ഉറപ്പു വരുത്തും.
പിന്നണി ഗായകനും പ്രചോദകനുമായ എം. മുസ്തഫ മാസ്റ്റർ വായിക്കാനുള്ള പുസ്തകം സ്കൂൾ ലീഡർ ഹവ്വ അക്ബറിനു കൈമാറി വായന വാരാചരണ പരിപാടികൾ ഔപചാരികമായി
ഉദ്ഘാടനം ചെയ്തു.
വായനയുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം കുട്ടികളുമായി സരസമായി സംവദിച്ചു.
പ്രധാനാധ്യാപിക യു.പി. ബേബി ശീതള അധ്യക്ഷത വഹിച്ചു.
അധ്യാപകരായ പി. മുസ്താന, കെ. ശില്പ എന്നിവർ ആശംസകൾ നേർന്നു.
മവ്വധ, ഫാത്തിമ നൈന എന്നി കുട്ടികൾ അറബിക് സാഹിത്യ പരിപാടികൾ അവതരിപ്പിച്ചു.
മുതിർന്ന അധ്യാപിക ഹഫ്സത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.കെ. ജെതിൻ ആസാദ് നന്ദിയും പറഞ്ഞു.
തുടർന്നു കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ സാഹിത്യ പരിപാടികൾ അരങ്ങേറി.
Post a Comment