o പ്രതിഷ്ഠാ മഹോത്സവം ഇന്നും നാളെയും
Latest News


 

പ്രതിഷ്ഠാ മഹോത്സവം ഇന്നും നാളെയും

 പ്രതിഷ്ഠാ മഹോത്സവം ഇന്നും നാളെയും



മാഹി: ചാലക്കര ശ്രീ കീഴന്തൂർ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ജൂൺ 7, 8 തിയ്യതികളിൽ നടക്കും. ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. 7 ന് ഭഗവതിസേവ, സർപ്പബലി, അത്താഴപൂജ മൃത്യുഞ്ജയഹോമം, മഹാഗണപതി ഹോമം, ഉദയാസ്തമന പൂജ എന്നിവ നടക്കും. 8 ന് കാലത്ത് അഭിഷേകം, മലർ നിവേദ്യം, മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയഹോമം, ഉദയാസ്തമന പൂജ, നവകം, പഞ്ചഗവ്യ കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, അന്നദാനം ദീപാരാധന, നിറമാല, തായമ്പക എന്നിവയുണ്ടാകും.

Post a Comment

Previous Post Next Post