o തലശ്ശേരി ടെലി ഹോസ്പിറ്റലിൽ രോഗി മരിച്ച സംഭവം ; പരാതിയുമായി ബന്ധുക്കൾ
Latest News


 

തലശ്ശേരി ടെലി ഹോസ്പിറ്റലിൽ രോഗി മരിച്ച സംഭവം ; പരാതിയുമായി ബന്ധുക്കൾ

 *തലശ്ശേരി ടെലി ഹോസ്പിറ്റലിൽ രോഗി മരിച്ച സംഭവം ; പരാതിയുമായി ബന്ധുക്കൾ.*



തലശ്ശേരി: ശസ്ത്രക്രിയയ്ക്ക് പിന്നാലെ  യുവാവ് മരിക്കാനിടയായ സംഭവം ചികിത്സാ പിഴവിനെ തുടർന്നെന്നാണ് കുടുംബത്തിൻ്റെ ആരോപണം. തലശ്ശേരി മാടപ്പീടികയിലെ വാഴക്കോത്ത് വി കെ മനീഷാണ് തലശ്ശേരി ടെലി ഹോസ്പിറ്റലിൽ ഹെർണ്ണിയക്കുള്ള ശസ്ത്രക്രിയക്ക് പിന്നാലെകഴിഞ്ഞ ദിവസം രാത്രി മരണപ്പെട്ടത് 


വയറു വേദനയെ തുടർന്ന് ഈ മാസം ആറിനാണ്‌ മാടപ്പിടികയിലെ വി കെ മനീഷ് തലശ്ശേരി ടെലി ഹോസ്പിറ്റലിൽ ചികിത്സ തേടിയത്. തുടർന്ന് 7ന് രാവിലെ സ്കാനിങിന് ശേഷം ഡോക്ടർമാർ നിർദേശിച്ച പ്രകാരം അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായി.  തുടർന്ന് ആരോഗ്യസ്ഥിതിമോശമായതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തുവെന്നും  പീന്നീട് മണിക്കൂറുകൾക്ക് ശേഷം മരണം സംഭവിച്ച വിവരം അറിയിക്കുകയുമായിരുന്നുവെന്നും ചികിത്സാ പിഴവാണ് മരണകാരണമെന്നും  മനീഷിൻ്റെ ബന്ധുക്കൾ പരാതിപ്പെട്ടു.


 അതേ സമയം രോഗിക്ക് കൃത്യമായ ചികിത്സ നൽകിയെന്നും, അപ്രതീക്ഷിതമായ് ഉണ്ടായ ഹൃദയാഘാതവും ശ്വാസതടസവുമാണ് മരണത്തിനിടയാക്കിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു ' 

Post a Comment

Previous Post Next Post