*മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന യാത്രക്കാരനായ യുവാവിൻ്റെ സ്വർണ്ണ മാല തട്ടിയെടുത്ത ഓട്ടോ ഡ്രൈവർ അറസ്റ്റിലായി*
മാഹി:മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന യാത്രക്കാരനായ യുവാവിൻ്റെ സ്വർണ്ണ മാല തട്ടിയെടുത്ത അഴിയൂർ പൂഴിത്തല സ്വദേശിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിലായി. ഓട്ടോ ഡ്രൈവറായ അഴിയൂർ പൂഴിത്തല ചിള്ളിപ്പറമ്പിൽ സുരേന്ദ്രൻ എന്ന സുരൻ [ 45] ആണ് യാത്രക്കാരൻ്റെ ഒരു പവൻ്റെ സ്വർണ്ണ മാല തട്ടിയെടുത്ത കേസിൽ അറസ്റ്റിലായത്
ഏപ്രിൽ മൂന്നിനാണ് സംഭവം നടന്നത്
തലശ്ശേരി നെട്ടൂർ സ്വദേശിയായ ധനേഷിൻ്റെ മാലയാണ് സുരൻ തട്ടിയെടുത്തത്
മാഹിയിൽ നിന്നും മടപ്പള്ളിയിലേക്ക് ഓട്ടം വിളിച്ചതായിരുന്നു ധനേഷ്
മദ്യപിച്ച് ബോധം നശിച്ച നിലയിൽ ഓട്ടോയിൽ കയറിയ ധനേഷിനെ പൂഴിത്തല ബീച്ച് റോഡിൽ സമുദായ ശ്മശാനത്തിന് സമീപമെത്തിച്ച് കഴുത്തിലെ മാല കവർന്ന ശേഷം ഓട്ടോയിൽ മടപ്പള്ളി എത്തിക്കുകയായിരുന്നു.
പിന്നീടാണ് മാല നഷ്ടപ്പെട്ടത് മനസിലായത്.
കഴിഞ്ഞ ദിവസം മാഹിയിലെത്തിയ ധനേഷ് സുരനെ തിരിച്ചറിയുകയും മാഹി സ്റ്റേഷനിൽ പരാതി നല്കുകയും ചെയ്തു.
തുടർന്ന് സുരനെ ചോദ്യം ചെയ്യുകയും സി സി ക്യാമറകൾ പരിശോധിച്ച് പ്രതി മോഷണം നടത്തിയതായി സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു
തെളിവുകളുടെ അടിസ്ഥാനത്തിൽ നടന്ന ചോദ്യം ചെയ്യലിൽ മാല കവർന്നതായി സമ്മതിക്കുകയും ചെയ്തു.
മാല തലശ്ശേരിയിലെ ജ്വല്ലറിയിൽ വില്പന നടത്തിയതായും പ്രതി അറിയിച്ചു
പ്രതിയെ കോടതി റിമാൻഡ് ചെയ്തു
മാഹി എസ് എച്ച് ഒ അജയകുമാർ എസ് ഐ സുനിൽ കുമാർ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്കി
Post a Comment