കോപ്പാലത്ത് കമ്പിപ്പാലം ബലപ്പെടുത്തൽ പ്രവൃത്തി പൂർത്തിയായി; യാത്രാ നിരോധനം പിൻവലിച്ചു
തലശ്ശേരി: കതിരൂർ പഞ്ചായത്തിലെ പൊന്ന്യം പ്രദേശത്തേയും, മാഹിയുടെ ഭാഗമായ പന്തക്കലി നേയും തമ്മിൽ ബന്ധിപ്പിക്കുന്ന കമ്പിപ്പാലത്തിൽ അറ്റകുറ്റപണി പൂർത്തിയായി. രാവിലെ 6 മു തൽ ആരംഭിച്ച പ്രവൃത്തി വൈകീട്ടോടെയാണ് പൂർത്തി യായത്.
പ്രവൃത്തി നടക്കുന്നതിനാൽ പാലത്തിൽ പൂർണമാ യും യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്നു. പുഴക്ക് കുറുകെ നിർമ്മിച്ച പാലത്തിന് വർഷങ്ങളുടെ പഴക്കമു ണ്ട്. വർഷാ വർഷം കാലവർഷത്തിന് മുമ്പ് നാട്ടുകാർ മുൻകൈയെടുത്താണ് പാലം അറ്റകുറ്റപണി നടത്തി നവീകരിക്കുന്നത്. ഇതിനുള്ള പണവും നാട്ടുകാർ തന്നെ സ്വരൂപിക്കാറാണ് പതിവ്.
വിദ്യാർത്ഥികളടക്കം നിരവധിയാളുകളാണ് കമ്പിപ്പാലത്തെ ആശ്രയിക്കുന്നത്. ഇരു പ്രദേശങ്ങളെയും ബന്ധിപ്പി ക്കാൻ പാലം വേണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴ ക്കമുണ്ട്. നോക്കിയാൽ കാണുന്നത്ര ദുരത്തേക്ക് വാഹനത്തിൽ 3 കിലോമീറ്ററോളം ചുറ്റി വളഞ്ഞ് പോകേണ്ട ഗതി കേടിലാണ് ഈ പ്രദേശത്തുകാർ. 25 ഓളം ജോലിക്കാരാണ് കൈമെയ് മറന്ന് ജോലി ചെയ്തത്.
Post a Comment