*വീട്ടുമുറ്റത്തൊരു പുസ്തക ചർച്ച.*
മാഹി: ഗൃഹാതുരതയുടെ ഹൃദ്യതയുമായി വീട്ടുമുറ്റത്തു നടന്ന പുസ്തക ചർച്ച വേറിട്ട അനുഭവമായി.
മയ്യഴിയിൽ നിന്നുള്ള പുതിയ എഴുത്തുകാരൻ സുജൻ പന്തക്കലിൻ്റെ ആദ്യ കഥാസമാഹരമായ 'സ്വപ്നാടനം' എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് എഴുത്തുകാരൻ്റെ വീട്ടുമുറ്റത്ത് സൗഹൃദ സദസ്സ് ചർച്ച സംഘടിപ്പിച്ചത്.
പന്തക്കൽ ദേശത്തെ ഭൂതകാല സംഭവങ്ങളും മനുഷ്യരും പ്രകൃതിയും ആവിഷ്ക്കരിക്കപ്പെടുന്ന ഈ കൃതി ആസ്വാദകർക്കിടയിൽ ശ്രദ്ധേയമാകുകയാണ്.
വന്യജീവി ഫോട്ടോ ഗ്രാഫറും പ്രഭാഷകനുമായ അസീസ് മാഹി രചനയുടെ സവിശേഷതകൾ വിശദമാക്കിക്കൊണ്ട് പുസ്തക ചർച്ച ഉദ്ഘാടനം ചെയ്തു.
പള്ള്യൻ പ്രമോദ്,
എൻ. രാജീവൻ,
രാജേഷ് പനങ്ങാട്ടിൽ,
എ.സി. അഷറഫ്,
ടി.എം. പവിത്രൻ,
സുരഷ് കുമാർ കോമത്ത്,
എം.എ. കൃഷ്ണൻ,
അഡ്വ. പി.കെ.രവിന്ദ്രൻ
സുനിത പി. മനേക്കര
എം. മുസ്തഫ മാസ്റ്റർ
എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഗ്രന്ഥ രചയിതാവ് സുജൻ പന്തക്കൽ തൻ്റെ രചനാനുഭവങ്ങൾ വിശദീകരിച്ചു.
രാജേഷ് പനങ്ങാട്ടിൽ സ്വാഗതവും
കെ.രൂപശ്രീ നന്ദിയം പറഞ്ഞു.
Post a Comment