*ആൾക്കൂട്ടം തല്ലിക്കൊന്നതിൽ പ്രതിഷേധം: എസ് ഡി പി ഐ ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി പ്രകടനം നടത്തി*
ന്യൂമാഹി: വയനാട് പുല്‍പ്പള്ളി സ്വദേശി അശ്‌റഫിനെ മംഗളൂരു കുഡുപ്പില്‍ വെച്ച് ആൾക്കൂട്ടം ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി മാഹിപ്പാലം ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
എസ് ഡി പി ഐ ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം കെ ജബീർ, സെക്രട്ടറി അൻസാർ പുന്നോൽ, പഞ്ചായത്ത് ഭാരവാഹികളായ പെരിങ്ങാടി അഷ്‌റഫ്, നിസാമുദ്ധീൻ ഉസ്സൻമൊട്ട എന്നിവർ നേതൃത്വം നൽകി.
Post a Comment