*എം എസ് എഫ് ന്യൂമാഹി പഞ്ചായത്ത് സമ്മേളനം സമാപിച്ചു*
ന്യൂമാഹി : എം എസ് എഫ് ന്യൂമാഹി സമ്മേളനം പുന്നോലിൽ സമാപിച്ചു. പുന്നോൽ എ. വി ഫഹീം നഗറിൽ മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം സെക്രട്ടറി സുലൈമാൻ പെരിങ്ങാടി പതാക ഉയർത്തി സമ്മേളനം തുടക്കം കുറിച്ചു. എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് റഫൽ അഷ്‌റഫ് അധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം എം എസ് എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്റും മുൻ ഹരിത എം എസ് എഫ് സംസ്ഥാന പ്രസിഡന്റുമായ ആയിഷ ബാനു ഉദ്ഘാടനം നിർവഹിച്ചു. മുസ്ലിം ലീഗ് ന്യൂമാഹിപഞ്ചായത്ത് ജനറൽ സെക്രട്ടറി അസ്‌ലം ടി എച്ച് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് പി സി റിസാൽ, എം എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഷഹബാസ് കായ്യത്ത്, എം എസ് എഫ് തലശ്ശേരി മണ്ഡലം പ്രസിഡന്റ് അഡ്വ. സാഹിദ് ചേറ്റംകുന്ന്,എം എസ് എഫ് തലശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി സഫ്‌വാൻ മേക്കുന്ന്, എന്നിവർ സംബന്ധിച്ച പരിപാടിയിൽ ശിബിൽ ഷഹാൻ കിടാരൻകുന്ന് സ്വാഗതവും ഫാത്തിമ പി നന്ദിയും പറഞ്ഞു.
Post a Comment