*മാഹി കലാഗ്രാമത്തിൽ സെമിനാർ നാളെ*
ന്യൂമാഹി: മയ്യഴിപ്പുഴ വിനോദ സഞ്ചാര വികസന സാധ്യതകളെക്കുറിച്ചു ചർച്ച ചെ യ്യാൻ മലബാറിക്കസ് ടൂറിസം കോഓപ്പറേറ്റീവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും
നടത്തുന്ന സെമിനാർ നാളെ മാഹി കലാഗ്രാമത്തിൽ നടക്കും. രാവിലെ 10ന് ടൂറിസം സാധ്യത ചർച്ച യിൽ റസ്പോൺസിബ്ൾ ടൂറിസം മിഷൻ സിഇഒ രുപേഷ്‌കുമാർ, നോർ ത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ പ്രസിഡൻ്റ് ടി.കെ.രമേഷ്‌കുമാർ, മലബാർ റി വർ ക്രൂസ് പദ്ധതി ആർക്കിടെക്ട് ടി.വി.മധുകുമാർ, കേരള ഹോം സ്‌റ്റേ ആൻഡ് ടൂറിസം സൊസൈറ്റി ജില്ലാ പ്രസിഡൻ്റ് ഇ.വി.ഹാരിസ്, ഡിടിപിസി ജില്ലാ സെക്രട്ടറി ശ്യാം കൃഷ് ണൻ, റോ യൽ ടൂറിസം സൊസൈറ്റി മാനേ ജിങ് ഡയറക്‌ടർ പി.മുകുന്ദൻ എന്നിവർ വിവി ധ വിഷയങ്ങൾ അവതരിപ്പിക്കും.
ഉച്ചയ്ക്ക് 2.30ന് സ്‌പീക്കർ എ.എൻ.ഷംസീർ സെമിനാർ ഉദ്ഘാടനം ചെയ്യും. എം എൽഎമാരായ കെ. പി.മോഹനൻ, ഇ.കെ.വിജയൻ, കെ.കെ.രമ, രമേശ് പറമ്പത്ത് എന്നി വർ പങ്കെടുക്കും.
Post a Comment