*തൊഴിലുറപ്പ് ഫണ്ടിൽ ചരിത്രം; ബാബാ സ്റ്റോർ - നടുത്തോട് ഡ്രൈയ്നേജ് കം ഫുട്പാത്ത് നാടിന് സമർപ്പിച്ചു*
അഴിയൂർ: വടകര ബ്ലോക്ക് പഞ്ചായത്തിൻ്റേയും അഴിയൂർ ഗ്രാമപഞ്ചായത്തിൻ്റേയും നാളിതുവരെയുള്ള തൊഴിലുറപ്പ് ചരിത്രത്തിൽ ഒരു പ്രവൃത്തിക്ക് അനുവദിച്ച ഏറ്റവും വലിയ ഫണ്ടുപയോഗിച്ച് പ്രവൃത്തി പൂർത്തീകരിച്ച അഴിയൂർ ഗ്രാമപഞ്ചായത്ത് 16ആം വാർഡിലെ ബാബാ സ്റ്റോർ - നടുത്തോട് ഡ്രൈയ്നേജ് കം ഫുട്പാത്ത് നാടിന് സമർപ്പിച്ചു. മഴക്കാലങ്ങളിൽ കാൽനട പോലും അസാധ്യമായ ഇടവൻ തയ്യിൽ പ്രദേശത്താണ് 15 ലക്ഷം രൂപ ചിലവഴിച്ച് പദ്ധതി പൂർത്തീകരിച്ചത്. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിശ ഉമ്മർ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ സാലിം പുനത്തിൽ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയിൽ പങ്കാളികളായ തൊഴിലുറപ്പ് തൊഴിലാളികളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സീനത്ത് ബഷീർ, ചെറിയകോയ തങ്ങൾ, രാജൻ കെ വി, രമേശൻ സി വി, സമീർ കുഞ്ഞിപ്പള്ളി, റഫീഖ് അഴിയൂർ, ജലീൽ സി കെ, എംജിഎൻആർജിഇഎസ് എഇ അർഷിന കെ കെ, ഓവർസിയർ രജ്ഞിത്കുമാർ കെ, ആശവർക്കർ ബേബി പി വി സംസാരിച്ചു. അസിസ്റ്റൻറ് സിക്രട്ടറി സുനീർ കുമാർ എം സ്വാഗതവും വാർഡ് മേറ്റ് വിപിഷ നാലകത്ത് നന്ദിയും പറഞ്ഞു. 2024-25 തൊഴിലുറപ്പ് പ്രവൃത്തിയിൽ ഉൾപ്പെടുത്തിയ പദ്ധതി മഴക്കാലത്തിന് മുമ്പേ പൂർത്തിയായത് പ്രദേശവാസികൾക്ക് ഏറെ അനുഗ്രഹമായി.
Post a Comment