സി ബി എസ് ഇ പരീക്ഷയിൽ മാഹിക്ക് മികച്ച വിജയം.
മാഹി : 2024-25 വർഷത്തെ സി ബി എസ് ഇ പരീക്ഷയിൽ മാഹി മികച്ച വിജയം നേടി. മാഹിയിലെ മുഴുവൻ സർക്കാർ സ്കൂളുകളും സി.ബി.എസ്.ഇ പാഠ്യപദ്ധതിയിലേക്ക് മാറിയ ശേഷമുള്ള ആദ്യ പൊതു പരീക്ഷയായിരുന്നു.
പത്താംതരത്തിൽ പരീക്ഷയെഴുതിയ മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാഹി സി ഇ ഭരതൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചാലക്കര പി എം ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂൾ, പള്ളൂർ വിഎൻ പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പള്ളൂർ കസ്തൂർബഗാന്ധി ഗവ. ഹൈസ്കൂൾ, പന്തക്കൽ പി എം ശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ മുഴുവൻ കുട്ടികളും വിജയിച്ചു.
ഹയർ സെക്കൻഡറി തലത്തിൽ മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 115 പേരിൽ 82 പേരും, മാഹി സി ഇ ഭരതൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 85പേരിൽ 83 പേരും, പള്ളൂർ വി എൻ പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 53 പേരിൽ 49 പേരും, പന്തക്കൽ പി എം ശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 132 പേരിൽ 120 പേരും വിജയിച്ചു.
സിബിഎസ്ഇ പാഠ്യപദ്ധതിക്കെതിരെയും, വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും മനോവീര്യം കെടുത്തുന്ന തരത്തിൽ പ്രചരണം നടത്തിയവർക്കെതിരെയുള്ള മറുപടിയാണ് ഈ പരീക്ഷയിലൂ വിദ്യാർത്ഥികളും അവരെ പ്രാപ്തരാക്കിയ അധ്യാപകരും നൽകിയതെന്ന് ഗവൺമെൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻ അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് ജയിംസ് സി ജോസഫ് അധ്യക്ഷത വഹിച്ചു.
Post a Comment