യുവാവ് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ
തലശ്ശേരി:കോടിയേരി പാറാലിലെ മഹാഗണപതി ക്ഷേത്രത്തിന്നടുത്തുള്ള ശിവദത്തിൽ ചേരാത്തിന്റവിട സജേഷിനെ (42) വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കതിരൂരിലെ ബെല്ലാ കേയ്ക്കിലെ ജീവനക്കാരനാണ്. രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. പിന്നീടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പറമ്പത്ത് വീട്ടിൽ രത്നാകരന്റെയും നിർമ്മലയുടെയും മകനാണ്. ഭാര്യ: നിധീഷ,മക്കൾ: ദ്രോണ സിയോസ്.സഹോദരൻ: സജിത്ത്. ന്യൂ മാഹി പൊലീസ് ജഡം ഇൻക്വസ്റ്റ് നടത്തി.
Post a Comment