*വ്യാപാര വ്യവസായ തൊഴിൽ മേഖല സംരക്ഷിക്കണം: മാഹി സിവിൽ സ്റ്റേഷൻ മാർച്ച് മെയ് 23 ന്*
മാഹിയിലെ വ്യാപാര വ്യവസായ തൊഴിൽ മേഖലയുടെ സംരക്ഷണം ആവശ്യപ്പെട്ട് മാഹി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ മെയ് 23 ന് രാവിലെ 9.30 ന് മാഹി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. പുതുച്ചേരി ട്രേഡേർസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് ഇ.ശ്രീനിവാസൻ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യും. മുഴുവൻ കടകളും അടച്ച് രാവിലെ 9 മണിക്ക് വ്യാപാരികളുടെ മാർച്ച് മാഹി പള്ളി മൈതാനത്തിന് പരിസരത്തു നിന്നും ആരംഭിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ടൂറിസം പ്രമോഷനും ഹാർബർ നിർമ്മാണവും എവിടെയും എത്താത്തതും ഉദ്യോഗസ്ഥ വൃന്തം വ്യാപാരികളോട് കാണിക്കുന്ന അവഗണനയും വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചിരിക്കയാണ്. വ്യാപാരോത്സവത്തിൻ്റെ പേരിൽ നടത്തിയ കൂപ്പൺ വിതരണത്തിലൂടെ വിജയികളായവർക്കുള്ള സമ്മാനങ്ങൾ കൃത്യമായി വിതരണം ചെയ്യാത്ത നടപടി അംഗീകരിക്കാനാവില്ല. പാർക്കിംങ് സൗകര്യങ്ങൾ നിക്ഷേധിക്കുന്ന മയ്യഴി ഭരണകൂടത്തിൻ്റെ തീരുമാനം പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു
Post a Comment