*മാഹി പൊലീസ് മുഖാമുഖം: 18 ന് ഈസ്റ്റ് പള്ളൂരിൽ*
ഈസ്റ്റ് പള്ളൂർ മാർവൽ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മാഹി പോലീസുമായി മുഖാമുഖം പരിപാടി നടത്തുന്നു. മെയ് 18 ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് മാടാവിൽ ഹൌസിൽ വെച്ച് പൊലീസും പൊതുജനങ്ങളുമായി നടത്തുന്ന മുഖാമുഖം പരിപാടിയിൽ മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ പി.എ.അനിൽകുമാർ പങ്കെടുക്കും. ജനങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും നേരിട്ട് കേൾക്കാനും മയക്ക് മരുന്നിൻ്റെ വിപത്ത്, സൈബർ ക്രൈം എന്നിവയെക്കുറിച്ച് ബോധവാന്മാരാക്കാൻ വേണ്ടിയുമാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
Post a Comment