o ദുർഗ്ഗാക്ഷേത്രത്തിൽ പുരോത്സവത്തിന് കൊടിയേറി
Latest News


 

ദുർഗ്ഗാക്ഷേത്രത്തിൽ പുരോത്സവത്തിന് കൊടിയേറി

 ദുർഗ്ഗാക്ഷേത്രത്തിൽ പുരോത്സവത്തിന് കൊടിയേറി



ന്യൂമാഹി : പരിമഠം ദുർഗ്ഗ ക്ഷേത്രത്തിൽ പൂരോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാൻ ഉണ്ണി നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിച്ചു. മഹാമൃത്യുഞ്ജയഹോമം, കലവറ നിറക്കൽ ഘോഷയാത്ര, കലവറ നിറക്കൽ, തിരുവാതിര കളി എന്നിവയുണ്ടായി. മൂന്നിന് വൈകുന്നേരം ഏഴിന് ഓട്ടൻതുള്ളൽ, സംഗീതാരാധന, നാലിന് വൈകുന്നേരം ഏഴിന് ഗാനമേള, അഞ്ചിന് വൈകുന്നേരം ഏഴിന് നൃത്തനൃത്യങ്ങൾ, പത്തിന് 11 ന് ഇരട്ടത്തായമ്പക, പൂരം കളി, അഴീക്കൽ ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, 11 ന് രാവിലെ 10.30 ന് ആറാട്ട് എഴുന്നള്ളത്ത്, പ്രദക്ഷിണം, കൊടിയിറക്കൽ, ഉച്ചപൂജ, ആറാട്ട് സദ്യ എന്നിവയോടെ ഉത്സവസമാപനം. എല്ലാ ദിവസവും ഉച്ചക്ക് പ്രസാദ ഊട്ട് ഉണ്ടാവും.

Post a Comment

Previous Post Next Post