മുപ്പത്തിയാറാമത് ജനറൽ ബോഡി യോഗവും ആദരസമർപ്പണവും
മാഹി: ഗവ. ഹോസ്പിറ്റൽ എംപ്ലോയിസ് അസോസിയേഷൻ്റെ മുപ്പത്തിയാറാമത് ജനറൽ ബോഡി യോഗവും ആദരസമർപ്പണവും നടത്തി. അസോസിയേഷൻ പ്രസിണ്ടൻ്റ് സി എച്ച് വസന്തയുടെ അധ്യക്ഷതയിൽ മാഹി എം.എൽ.എ.ശ്രീ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. മുൻ ആരോഗ്യമന്ത്രി ശ്രീ ഇ വത്സരാജ് മുഖ്യ അഥിതിയായി. മാഹി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ ഡോ എ പി ഇസാഖ് മുഖ്യഭാഷണം നടത്തി. സർവ്വീസിൽ നിന്നും വിരമച്ചവരെ ചടങ്ങിൽ വച്ച് ആദരിച്ചു. കെ.രാധകൃഷ്ണൻ, കെ. മോഹനൻ, കെ. ഹരീന്ദ്രൻ, കെ. ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. കെ.എം പവിത്രൻ സ്വാഗത വും , എൻ മോഹനൻ നന്ദിയും രേഖപ്പെടുത്തി. ബി. ദീപ , സുന്ദരൻ കെ ,ഭരതൻ കെ ,ബിജിത് കെ എന്നിവർ നേതൃത്വം നൽകി.
ആശുപത്രിയിലെ മുഴുവൻ ഒഴിവുകളും നികത്തുക. എൻഎച്ച്എം. ജീവനക്കർക്ക് തുല്യ വേതനം നൽകുക, ജോലി സ്ഥിരത ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിണ്ടൻ്റ് കവിത.കെ
വൈസ്പ്രസിണ്ടൻ്റുമാർ
എൻ. മോഹനൻ, സുസിസ്റ്റീഫൻ,
ജനറൽ സെക്രട്ടറി
മുബാസ് .കെ.
ജോയിൻ്റസെക്രട്ടറിമാർ
എ സുബി
ശിൽപ
ട്രഷർ
പി.പി. സിസൺ

Post a Comment