o നാദാപുരം തൂണേരിയില്‍ പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ മാഹി കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു
Latest News


 

നാദാപുരം തൂണേരിയില്‍ പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ മാഹി കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു

 നാദാപുരം തൂണേരിയില്‍ പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ മാഹി കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു.



കോഴിക്കോട് : നാദാപുരം തൂണേരിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ച കോളേജ് വിദ്യാർത്ഥിനി മരിച്ചു.


തൂണേരി ടൗണിനടുത്തെ കൈതേരിപ്പൊയില്‍ കാർത്തിക (20) ആണ് മരിച്ചത്. മാഹി മഹാത്മാഗാന്ധിഗവ. കോളേജ് ബി എസ് സി ഫിസിക്സ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.


തിങ്കളാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് വീടിൻ്റെ മുകളിലത്തെ മുറിയില്‍ തീക്കൊളുത്തിയ നിലയില്‍ വിദ്യാർത്ഥിനിയെ കണ്ടത്. ഉടൻ നാദാപുരം ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


പെണ്‍കുട്ടി സ്വയം തീക്കൊളുത്തിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


അച്ഛൻ : സുകുമാരൻ (മൈത്രി സ്റ്റോർ ഇരിങ്ങണ്ണൂർ) അമ്മ : ശോഭ വള്ള്യാട് . സഹോദരി: ദേവിക (ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂള്‍ വിദ്യാർത്ഥിനി )

Post a Comment

Previous Post Next Post