*സർവ്വീസ്സിൽ നിന്നും വിരമിച്ചു*
മാഹി ഗവ.ആശുപത്രിയിലെ പബ്ലിക്ക് ഹെൽത്ത് നേഴ്സിങ്ങ് ആപ്പീസറായ ബി.ശോഭന തൻ്റെ 36 വർഷത്തെ സർക്കാർ സേവനത്തിനു ശേഷം വിരമിച്ചു.
പന്തക്കൽ കോട്ടേൻ്റവിടെ ബാലൻ്റെയും ചന്ദികയുടേയും മകളാണ്
പാനൂർ ഹൈസ്കൂളിൽ നിന്നും SSLC ക്ക് ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കി പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും Bsc നേഴ്സിങ്ങ് 1988 പൂർത്തിയാക്കുകയും 1989 ൽ തന്നെ പുതുച്ചേരി സർക്കാർ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
അതേ വർഷം തന്നെ മാഹി സർക്കാർ ആശുപത്രിയിലേക്ക് സ്ഥലം മാറി വന്ന ബി.ശോഭന 2008 ൽ മദർ തെരേസ്സാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റൻറ് ലക്ചർ കം ഡമോൺസ്ട്രേഷൻ ഡപ്യൂട്ടേഷൻ ലഭിക്കും വരെ സ്റ്റാഫ് നേഴ്സായി തുടർന്നു.പിന്നീട് 2023 വരെ മാഹി സർക്കാർ ആശുപത്രി ബ്ലഡ് സെൻ്ററിൽ നേഴ്സിങ്ങ് ആപ്പീസറായും പിന്നീട് പബ്ലിക്ക് ഹെൽത്ത് നേഴ്സിങ്ങ് ആപ്പീസറായും സ്ഥാനക്കയറ്റം ലഭിക്കുകയുമുണ്ടായി.
ഏതാനും വർഷങ്ങൾക്ക് മുമ്പ് പുതുച്ചേരി സർക്കാർ ആശുപത്രിയിൽ നിന്നും ചീഫ് ഫാർമസിസ്റ്റ് ആയി വിരമിച്ച ടി.കെ.ജയപ്രകാശാണ് ഭർത്താവ്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ ഇലക്ട്രിക്കൽ ഇഞ്ചിനീയറായി ജോലി ചെയ്യുന്ന പ്രശോഭ് JP എക മകനാണ്. അഞ്ചരക്കണ്ടി ഹോമിയോ ആശുപത്രി ഡോക്ടർ വൈഷ്ണ പ്രശോഭ് മരുമകളും.

Post a Comment