*മാഹിയിലും മദ്യവില കൂടും.*
എക്സൈസ് ഡ്യൂട്ടി, സ്പെഷ്യല്‍ എക്സൈസ് ഡ്യൂട്ടി, അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി എന്നിവ കുത്തനെ കൂട്ടി ഉത്തരവിറക്കി.ഔട്ട്‌ലെറ്റുകളുടെ ലൈസൻസ് ഫീസ് 100 ശതമാനം കൂട്ടി. വിവിധ വിഭാഗങ്ങളില്‍ പെട്ട മദ്യങ്ങള്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ വില കൂടാൻ സാധ്യതയുണ്ട്. പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും മദ്യവില കൂടും.
പുതുചേരിയിലെ 4 മേഖലകളില്‍ മദ്യവില കൂടിയാലും, സമീപ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. മദ്യ വില വർധനവോടെ 350 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടല്‍.

Post a Comment