അഴിയൂർ അഞ്ചാം പീടിക മാപ്പിള എൽ പി സ്കൂൾ നൂറാം വാർഷികാഘോഷം ഏപ്രിൽ 19 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും
--------------------------------------
അഴിയൂർ : അഞ്ചാം പീടിക മാപ്പിള എൽപി സ്കൂളിന്റെ നൂറാം വാർഷികം ഏപ്രിൽ 19 ന് വിവിധ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു.വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്കാരിക സദസ്സിൽ രജിസ്ട്രേഷൻ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.ജനപ്രതിനിധികൾ,സാംസ്കാരിക സാമൂഹ്യ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,പൂർവ്വാദ്ധ്യാപകർ,പൂർവ്വ വിദ്ധ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും.വിദ്യാർത്ഥികളുടെ കലാ പരിപാടികൾ അവതരിപ്പിക്കും. സംഘാടക സമിതി യോഗത്തിൽ ചെയർമാൻ ഇടി അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു.എ വിജയരാഘവൻ മാസ്റ്റർ,യൂസുഫ് കുന്നുമ്മൽ,മുബാസ് കല്ലേരി,ഇസ്മായിൽ പി പി,നിസാർ വി കെ,മഹ്ഫൂസ് പൂഴിത്തല തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.സാജിത ടീച്ചർ സ്വാഗതവും ബാസിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു.
ചെയർമാൻ
പബ്ലിസിറ്റി&മീഡിയ
മുബാസ് കല്ലേരി
9847572357

Post a Comment