*സ്നേഹദീപ്ത സ്മരണയുമായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.*
പന്തക്കൽ: ദേശത്തെ ചിത്രകാരന്മാരായിരുന്ന സി.കെ. സുനിൽ, സജീവൻ(ബാബു) എന്നിവർ സ്നേഹാഞ്ജലി അർപ്പിച്ച് കോപ്പാലം സൗഹൃദ കൂട്ടയ്മ എൽ.കെ.ജി. മുതൽ ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘിപ്പിച്ചു.
കോപ്പാലം പുത്തൻ മഠം പരിസരത്തു നടന്ന ചിത്രരചനാ മത്സര പരിപാടി പ്രശസ്ത ചിത്രകാരൻ ജീവൻചി ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.
വാർഡു കൗൺസിൽ മെമ്പർ പി.ബിന്ദു അധ്യക്ഷത വഹിച്ചു.
പുരോഗമന കലാസാഹിത്യ സംലം സംസ്ഥാന കമ്മറ്റിയംഗം ടി.എം.ദിനേശൻ, ടി.രവീന്ദ്രൻ
എന്നിവർ ആശംസകൾ നേർന്നു.
ടി.പി. സുധാകരൻ സ്വാഗതവും സതീഷ് വാണേരി നന്ദിയും പറഞ്ഞു.
അമ്പതിലധികം വിദ്യാർഥികൾ മത്സരത്തിൽ പങ്കടുത്തു.
വിജയികൾക്കുള്ള സമ്മാനങ്ങൾ വൈകുന്നേരം നടക്കുന്ന അനുസ്മരണ ചടങ്ങിൽ വിതരണം ചെയ്യും.
Post a Comment