ആദരിച്ചു
തലശ്ശേരി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വിലങ്ങിലിനെ കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി ജനറൽ ബോഡി യോഗം ആദരിച്ചു.
തലശ്ശേരിയിൽ അമർ ജവാൻ യുദ്ധ സ്മാരകം നിർമ്മിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ചതിനാണ് ആദരവ് നൽകിയത്.
ജനറൽ ബോഡി യോഗം റിട്ട. ലെഫ്. ജനറൽ വിനോദ് നായനാർ AVSM, PVSM ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വത്സരാജ് മടയമ്പത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി നാരായണൻ പയ്യരട്ട, വിനോദ്കുമാർ, പി.വി. തമ്പാൻ, കെ.കെ. വിജയൻ, കെ. നരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Post a Comment